
ബര്‍ലിന്‍: ജര്‍മ്മനിയിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എക്സല്‍സിയര്‍ കോര്‍ഡിനേറ്ററും പ്രമുഖ വൈദികനുമായ റവ. സന്തോഷ് തോമസ് കോയിക്കല്‍ കോര്‍ എപ്പിസ്കോപ്പയുടെ മാതാവ് സൂസമ്മ തോമസ് (മോളി ~ 73) അന്തരിച്ചു. തണ്ണിത്തോട് കോയിക്കല്‍ കുടുംബാംഗമാണ്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രയില്‍ ചികില്സയിലിരിയ്ക്കെയാണ് മരണം സംഭവിച്ചത്.

പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് സെന്റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയില്‍ ഒക്ടോബര്‍ 29 ന് നടന്ന സംസ്കാര ചടങ്ങുകള്‍ക്ക് മലങ്കര കാത്തലിക് സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. സഭയുടെ പത്തോളം മെത്രാന്മാരും, ഒട്ടനവധി വൈദികശ്രേഷ്ഠരും, കന്യാസ്ത്രീകളും സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായി മാതാവിന് അന്തിമോപചാരമര്‍പ്പിച്ചു.

ഭര്‍ത്താവ്: കെ.ജി. തോമസ്
മറ്റുമക്കള്‍: ജോസ് തോമസ്, ഡെയ്സി തോമസ്, ബാബു തോമസ്,
മരുമക്കള്‍: ലില്ലി ജോസ് (കുടപ്പന), സൈമണ്‍ ചാരൂവിളയില് (പഴകുളം), ഉഷ (പഴകുളം).

റവ. ഫാ.സന്തോഷ് തോമസ് കോയിക്കലിന്റെ മാതാവിന്റെ വേര്‍പാടില്‍ പ്രവാസിഓണ്ലൈന് കുടുംബത്തിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


Comments: